കാഞ്ഞങ്ങാട്: പെരിയ കല്യോട്ട് ഇരട്ടക്കൊലപാതകത്തിനു പിന്നാലെ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ആക്രമണം നടത്തിയ കേസില്‍ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അടക്കമുള്ള ഒമ്പതു പ്രതികളെ കാഞ്ഞങ്ങാട് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി-രണ്ട് കുറ്റവിമുക്തരാക്കി.
അന്നത്തെ യുഡിഎഫ് കാസര്‍ഗോഡ് ജില്ലാ ചെയര്മാന് എം.സി. കമറുദ്ദീന്, കണ്‍വീനര്‍ എ. ഗോവിന്ദന് നായര്‍, സി. കമലാക്ഷന്‍, ടി. രാജേഷ്, കെ. സുഭാഷ്, എ. അരുണ്‍കുമാര്‍, കിരണ്‍ യാദവ്, ടി. സജികുമാര്‍ എന്നിവരും കുറ്റവിമുക്തരായി.
2019 ഫെബ്രുവരി 18നു നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റിയും യുഡിഎഫ് ജില്ലാ കമ്മിറ്റിയും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പെരിയ ബസാറിലെ ദിനേശ് ബീഡി കെട്ടിടത്തിന്റെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്ത് 27,296 രൂപയുടെ നഷ്ടമുണ്ടാക്കിയതായും ഓട്ടോറിക്ഷ തകര്ത്തവകയില് 12,000 രൂപ നഷ്ടമായെന്നും കാണിച്ചാണ് സിപിഎം പരാതി നല്‍കിയത്.